ചെമ്മന്തിട്ട മഹാദേവക്ഷേത്രത്തില്‍ പള്ളിവേട്ട ചടങ്ങ് നടന്നു.
ചെമ്മന്തിട്ട മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ചടങ്ങ് നടന്നു. മാര്‍ച്ച് 11 മുതല്‍ 18 വരെയാണ് ആറാട്ട് മഹോത്സവം ആഘോഷിക്കുന്നത്. രാവിലെത്തെ പ്രത്യേക പൂജകള്‍ക്ക് ശേഷം ശീവേലി എഴുന്നെളിപ്പ്, നടക്കല്‍ പറ, രാത്രി 8 മണിയോടെ പ്രഗത്ഭര്‍ അണിനിരന്ന മേളത്തിന്റെയും അകമ്പടിയോടെ പള്ളിവേട്ട എഴുന്നള്ളിപ്പ് റോഡിലുള്ള ആലിന്‍ ചുവട്ടില്‍ നിന്നാരംഭിച്ചു. ദേവചൈതന്യം ക്ഷേത്രമതില്‍ കെട്ടില്‍ നിന്നും പുറത്തേക്കു പ്രവഹിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പള്ളിക്കുറുപ്പ് എന്ന ചടങ്ങാണു നടക്കുക. ആറാട്ട് ദിവസമായ ഇന്ന് മേജര്‍ സെറ്റ് പഞ്ചവാദ്യവും ഉണ്ടായിരിക്കും. ചെമ്മന്തട്ട ശങ്കരന്‍ നായര്‍ ടീമിന്റെ നേതൃത്വത്തില്‍ മേളത്തിന്റെ അകമ്പടിയോടെ വൈകീട്ട് ദേവന്‍ ആറാട്ടിന് എഴുന്നെള്ളും . തുടര്‍ന്ന് തിരിച്ച് ക്ഷേത്രത്തിലെക്ക് എഴുന്നെളി ഇത്തവണത്തെ ഉത്സവത്തിന് കൊടിയിറങ്ങും.