ഗുരുപവനപുരം സാമൂഹ്യ സുരക്ഷ സമിതി സാന്ത്വനം കുടുംബ സുരക്ഷാ നിധി സമർപ്പണം നടത്തി
ഗുരുവായൂർ:ഗുരുപവനപുരം സാമൂഹ്യ സുരക്ഷ സമിതി സാന്ത്വനം കുടുംബ സുരക്ഷാ നിധി സമർപ്പണം നടത്തി.ജി എസ് എസ് മയിൽപീലി ഗുരുവായൂർ സമിതി അംഗം ജി.ലതികയുടെ ഭർത്താവ് ശ്രീജിത്തിൻ്റെ ദേഹവിയോഗത്തെ തുടർന്ന് കുടുംബത്തിനുള്ള ധനസഹായം ഡോ. സി. ജി നന്ദകുമാർ (റിട്ട പ്രൊഫ കുസാറ്റ് ) കൈമാറി. സഹകരണ സംഘം പ്രസിഡൻ്റ് പി.മുകേഷ് കുമാർ അധ്യക്ഷത വഹിച്ചു.ജി എസ് എസിൻ്റെ സേവാ നിധിശേഖരണ സമ്മാന കൂപ്പൺ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ് സ്വാമി കേണൽ വി. വേണുഗോപാലിന് നല്കി കൊണ്ട് ഉദ്ഘാടനം ചെയ്തു.ജി എസ് എസ് ചീഫ് കോ – ഓഡിനേറ്റർ ഷാജി വരവൂർ, വൈസ് പ്രസിഡൻ്റ് അഡ്വ. ജ്യോതിലക്ഷ്മി, ഡയറക്ടർമാരായ പി. അരവിന്ദാക്ഷൻ, ടി. ശിവദാസ്, സെക്രട്ടറി കെ. ജി രതീഷ്, വിദ്യ പ്രതീഷ് എന്നിവർ സന്നിഹിതരായി.ജി എസ് എസ് ചെയർമാൻ എം.ബിജേഷ് സ്വാഗതവും നീതു ഷൈജു നന്ദിയും പറഞ്ഞു.