കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഹിമാചലില്‍ അയോഗ്യരാക്കപ്പെട്ട ഒമ്പത് എം എല്‍ എമാരും ബി ജെ പിയില്‍

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഹിമാചലില്‍ അയോഗ്യരാക്കപ്പെട്ട ഒമ്പത് എം എല്‍ എമാരും ബി ജെ പിയില്‍
ഷിംല | ഹിമാചല്‍ പ്രദേശില്‍ കൂറുമാറ്റത്തെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട ആറ് കോണ്‍ഗ്രസ് എം എല്‍ എമാരും മൂന്ന് സ്വതന്ത്ര എം എല്‍ എമാരും ബി ജെ പിയില്‍. ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രജീന്ദര്‍ റാണ, രവി താക്കൂര്‍, ചൈതന്യ ശര്‍മ, സുധീര്‍ ശര്‍മ എന്നീ കോണ്‍ഗ്രസ് എം എല്‍ എമാരും കിഷന്‍ ലാല്‍ താക്കൂര്‍, കുഷാര്‍ സിങ്, ആശിഷ് ശര്‍മ എന്നീ സ്വതന്ത്ര എം എല്‍ എമാരുമാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിധ്യത്തില്‍ ബി ജെ പി അംഗത്വം സ്വീകരിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ ബി ജെ പിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് ആറ് മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ ഒന്നിനാണ് ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.
Previous Post Next Post