പറപ്പൂക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു
കേച്ചേരി പറപ്പൂക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷത്തിന് മുന്നോടിയായി ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. പോലീസ്, എക്‌സൈസ്, ഹെല്‍ത്ത്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോററ്റി, തുടങ്ങിയ വകുപ്പുകളെയും ഹരിത കര്‍മ്മസേന, വ്യാപാരി സംഘടന പ്രതിനിധികള്‍ എന്നിവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് യോഗം ചേര്‍ന്നത്. പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 29,30 തിയ്യതികളില്‍ ആഘോഷിക്കുന്ന പൂരം ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചു. കൂടാതെ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം എന്നിവ തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും തീരുമാനമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ ഹസനുല്‍ ബന്ന, മാഗി ജോണ്‍സന്‍, സെക്രട്ടറി കെ. ഇ. ഉണ്ണി, കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഏ.സി. ജോസഫ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.