പാറന്നൂർ ദേവാലയത്തിലെ വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിച്ചു .

പാറന്നൂർ ദേവാലയത്തിലെ വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ ആഘോഷിച്ചു .

പാറന്നൂർ സെൻറ് ജോസഫ് ഇടവക ദേവാലയത്തിലെ വി. യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ മാർച്ച് 19 ചൊവ്വാഴ്ച ആഘോഷിച്ചു .വൈകിട്ട് 6 മണിക്ക് നടന്ന ദിവ്യബലിക്ക് തൃശ്ശൂർ അതിരൂപതാ വികാരി ജനറാൾ റവ.ഫാ. ജോസ് വെല്ലൂരാൻ മുഖ്യ കാർമികനും ഇടവക വികാരി റവ. ഫാ. മനോജ് താണിക്കൽ സഹകാർമികനുമായി. കൈക്കാരന്മാരായ പ്രിൻസൺ എ .ജെ, ജിന്‍റോ കെ .ജെ , ഊട്ടു തിരുന്നാൾ കൺവീനർ സണ്ണി പി.വി എന്നിവർ നേതൃത്വം നൽകി. ആഘോഷമായ ദിവ്യബലിക്കും ലതീഞ്ഞിനും നൊവേനയ്ക്കും ശേഷം തിരുനാൾ ഊട്ടുസദ്യ ഉണ്ടായിരുന്നു.
Previous Post Next Post