പഴഞ്ഞി മാർ ഡയോണീഷ്യസ് കോളേജ് എൻ സി സി എസ് ഡി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം ചൈതന്യ സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പുഞ്ചിരി എന്ന പരിപാടി സംഘടിപ്പിച്ചു

പഴഞ്ഞി മാർ ഡയോണീഷ്യസ് കോളേജ് എൻ സി സി എസ് ഡി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം ചൈതന്യ സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പുഞ്ചിരി എന്ന പരിപാടി സംഘടിപ്പിച്ചു

പഴഞ്ഞി മാർ ഡയോണീഷ്യസ് കോളേജ് എൻ സി സി എസ് ഡി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്നംകുളം ചൈതന്യ സ്പെഷ്യൽ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി പുഞ്ചിരി എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ലിസ്സി പരിപാടിക്ക് സ്വാഗതം പറഞ്ഞു. പുഞ്ചിരി എന്ന പരിപാടിയുടെ ഭാഗമായി കേഡറ്റുകൾ കുട്ടികൾക്കായി പാട്ടു പാടുകയും, ഡാൻസ് കളിക്കുകയും, അവരോടൊപ്പം ഗെയിംസ് കളിക്കുകയും ചെയ്തു. ശേഷം കുട്ടികൾക്ക് കേഡറ്റുകളുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ കൂടെ സമയം ചിലവഴിച്ചതിലൂടെ നമ്മുടെ പ്രശ്നങ്ങളെ ഒരു ചെറുപുഞ്ചിരിയോടെ നേരിടാം എന്ന സന്ദേശവും നൽകുന്നതായിരുന്നു പരിപാടി. എസ് യു ഒ മുഹമ്മദ് ഷാഫി സി എം, എ എൻ ഒ ഡോ. ബെൻസൺ സി സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എല്ലാ കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post