ഹജ്ജ്: രണ്ടാം ഗഡു തീയതി നീട്ടി

ഹജ്ജ്: രണ്ടാം ഗഡു തീയതി നീട്ടി
കോഴിക്കോട് | ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാം ഗഡു തുക അടയ്ക്കാനുള്ള തീയതി നീട്ടി. ഈ മാസം 28 വരെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീയതി ദീര്‍ഘിപ്പിച്ചത്.

1,70,000 രൂപയാണ് രണ്ടാം ഗഡുവായി അടയ്‌ക്കേണ്ടത്. തുക അടയ്ക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാകും. ഈ മാസം പത്തായിരുന്നു തുക അടയ്ക്കാനുള്ള അവസാന തീയതി. ഇത് രണ്ട് തവണ ദീര്‍ഘിപ്പിച്ചു.

എന്നാല്‍ ഈ സമയപരിധിക്കുള്ളിലും പണമടക്കാത്ത 4,886 തീര്‍ഥാടകരുണ്ടെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. ഇവര്‍ക്ക് കൂടി സൗകര്യമൊരുക്കുന്നതിനാണ് വീണ്ടും തീയതി ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
Previous Post Next Post