ഐ.പി.എല്‍ എങ്ങോട്ടുമില്ല; പൂര്‍ണമായും ഇന്ത്യയില്‍ തന്നെയെന്ന് ചെയർമാൻ

ഐ.പി.എല്‍ എങ്ങോട്ടുമില്ല; പൂര്‍ണമായും ഇന്ത്യയില്‍ തന്നെയെന്ന് ചെയർമാൻ

ഐ.പി.എല്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നടത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരു ധുമാല്‍ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഐ.പി.എല്‍ രണ്ടാംഘട്ടം യുഎഇയിലേക്ക് മാറ്റുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനായി കളിക്കാരുടെ പാസ്പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഐ.പി.എല്‍ എങ്ങോട്ടും പോകുന്നില്ലെന്നും മത്സരങ്ങളുടെ ഇപ്പോള്‍ പ്രഖ്യാപിച്ച മത്സരക്രമത്തിന് പിന്നാലെ പൂര്‍ണ മത്സരക്രമം വൈകാതെ പ്രഖ്യാപിക്കുമെന്നും അരുണ്‍ ധുമാല്‍ വ്യക്തമാക്കി. നേരത്തെ ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങള്‍ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് വേണ്ടിയായിരുന്നു ബിസിസിഐ ഇതുവരെ കാത്തിരുന്നത്. ഏഴ് ഘട്ടമായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാല്‍ മത്സരങ്ങള്‍ അതിനനുസരിച്ച് ക്രമീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്ന വിലയിരുത്തിയാണ് ബിസിസിഐ വേദിമാറ്റാനുള്ള നീക്കം ഉപേക്ഷിച്ചത്. മത്സരങ്ങള്‍ വിദേശത്ത് നടത്തുകയാണെങ്കില്‍ കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും താമസം യാത്ര, പരിശീലന ഇനത്തില്‍ ബിസിസിഐക്ക് വന്‍തുക ചെലവഴിക്കേണ്ടിവരുമായിരുന്നു. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മത്സരങ്ങള്‍ പുനക്രമീകരിച്ചാല്‍ മതിയായ സുരക്ഷാ സംവിധാനം ഒരുക്കാനും പ്രയാസമുണ്ടാകില്ലെന്നാണ് ബിസിസിഐ വിലയിരുത്തല്‍.
Previous Post Next Post