ലോകസഭാ സീറ്റില്ല ; മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നു


ലോകസഭാ സീറ്റില്ല ; മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി | ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഹര്‍ഷ് വര്‍ധന്‍ രാഷ്ട്രീയം വിടുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്നും തുടര്‍ന്ന് ആരോഗ്യമേഖലയില്‍ സേവനം തുടരുമെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ അറിയിച്ചു.

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. പാര്‍ട്ടിയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലും നിരവധി പദവികള്‍ വഹിച്ചു. വീണ്ടും സീറ്റ് കിട്ടാതായതോടെയാണ് ഒടുവില്‍ വേരുകളിലേക്കു മടങ്ങുകയാണെന്നും സീറ്റിനായി ഇനിയും കാത്തിരിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.ആര്‍ എസ് എസ് നിര്‍ദേശപ്രകാരമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രി കൂടിയായ ഹര്‍ഷ് വര്‍ധന്‍ കുറിച്ചു. ഡല്‍ഹി ചാന്ദ്നി ചൗക്കിലെ സിറ്റിങ് എം പിയാണ് ഹര്‍ഷ് വര്‍ധന്‍.

2019നും 2021നും ഇടയില്‍ മോദി സര്‍ക്കാരില്‍ ആരോഗ്യ-കുടുംബക്ഷേമ, ശാസ്ത്ര-സാങ്കേതിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2021ല്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുന്‍പ് മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയായിരുന്നു. ഡല്‍ഹി സര്‍ക്കാരിലും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബി ജെ പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ പട്ടികയില്‍ ചാന്ദ്നി ചൗക്കില്‍ പ്രവീണ്‍ ഖന്ദേല്‍വാലിന്റെ പേരാണ് പ്രഖ്യാപിച്ചത്. ഇതോടെയാണ് ഹര്‍ഷ് വര്‍ധന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.


Previous Post Next Post