കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ്റെ വാർഷിക പൊതുയോഗം നടത്തി

കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ്റെ വാർഷിക പൊതുയോഗം നടത്തി
കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡൻ്റ് പി സി സൈമൺന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി നടത്തപ്പെട്ടു. സംഘടനയുടെ രക്ഷാധികാരിയായിരിക്കുന്ന ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നൽകി. പ്രവാസികളായി ജീവിക്കുമ്പോഴും സ്വന്തം നാടിന്റെ സംസ്കാരവും പൈതൃകങ്ങളും ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുകയും സമൂഹത്തിനും സഭയ്ക്കും പ്രയോജനകരമായ നന്മകൾ ചെയ്യുവാനും ഈ സംഘടന കാട്ടുന്ന ഉത്സാഹത്തെ അഭിവന്ദ്യ തിരുമേനി അഭിനന്ദിക്കുകയുണ്ടായി. സംഘടനയുടെ 2004ലെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് പി സി സൈമൺ, സെക്രട്ടറി ജിനീഷ് വർഗീസ്, ട്രഷറർ അബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് ബ്യൂട്ടി പ്രസാദ്, ജോയിന്റ് സെക്രട്ടറി സുജിത്ത് കൊച്ചു, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോർഡിനേറ്റർമാരായി വർഗീസ് ചീരൻ മസ്കറ്റ്, ഷാജു ലാസർ ബഹറിൻ, ജിനീഷ് സഖറിയ സൗദി അറേബ്യ, സിജോ ജോൺസൺ ഖത്തർ, ജെറിൻ കെ രാജു യു കെ മേഖല എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഗിവാസ് മോൻസി, ഗീവർ ടി ചെറിയാൻ, ഗിഗോ പൈലുണ്ണി, റ്റാനിഷ് വർഗീസ്, ഗിൽസൺ ജോർജ്, ഗീവർഗീസ് ജെയിംസ്, ബിനീഷ് പി ജോസ്, രാജേഷ് ചെറുകുട്ടി, ഗീവർഗീസ് ചെമ്മണ്ണൂർ എന്നിവരെയും തിരഞ്ഞെടുത്തു. ന്യൂയോർക്ക് മെഗാ മാരത്തോണിൽ പങ്കെടുത്ത പ്രസ്ഥാനത്തിന്റെ അംഗമായ വർഗീസ് ചീരനെ യോഗത്തിൽ വച്ച് അഭിനന്ദിച്ചു. സെക്രട്ടറി ജിനിഷ് വർഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബ്യൂട്ടി പ്രസാദ് നന്ദി രേഖപ്പെടുത്തി.
Previous Post Next Post