ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗം സെമിനാർ.

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗം സെമിനാർ.
ഗുരുവായൂർ ∙ ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിലെ സംസ്കൃത വിഭാഗം ഭാരതസർക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരതീയ ഭാഷാ സമിതിയുടെ സാമ്പത്തികസഹകരണത്തോടെ ശ്രീശങ്കരാചാര്യരും അദ്വൈതദർശനത്തിന്റെ സാർവ്വത്രികതയും എന്ന വിഷയത്തിൽ 18/03/2024 തിങ്കളാഴ്ച്ച രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സെമിനാർ നടത്തുന്നു.

പ്രസിദ്ധ കവിയും അധ്യാപകനുമായ ശ്രീ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ശ്രീ ശങ്കരാചാര്യരും അദ്വൈത ദർശനത്തിന്റെ സാർവ്വത്രികയും എന്ന വിഷയത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വേദാന്ത വിഭാഗം ഫ്രൊഫസർ V വസന്തകുമാരി Dr T S നിഷാദ് എന്നിവർ പ്രഭാഷണം നടത്തും. 

ചടങ്ങിൽ 2024ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം ലഭിച്ച ശ്രീ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ശ്രീകൃഷ്ണാ കോളേജ് പ്രിൻസിപ്പൽ Dr P S വിജോയ് ആദരിക്കും. ശ്രീകൃഷ്ണാ കോളേജിലെ IQAC കോഡിനേറ്റർ Dr ശ്രീജ V N കോളേജ് യൂണിയൻ ചെയർമാൻ ശ്രീ ഇജാസ് എന്നിവർ ആശംസാ പ്രസംഗം നടത്തും
Previous Post Next Post