കൊടും ചൂടിനിടെ കനത്ത മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്

കൊടും ചൂടിനിടെ കനത്ത മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്തെ താപനില ഗണ്യമായി ഉയരുമ്പോഴും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം.നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


എന്നാൽ നിലവിലെ കേരളത്തിൻ്റെ കാലാവസ്ഥ പ്രവചനാതീതമാണെന്നതാണ് വാസ്തവം. മഴ മുന്നറിയിപ്പ് നൽകുമ്പോഴും മാർച്ച് 28 മുതൽ ഏപ്രിൽ 01 വരെ സംസ്ഥാനത്ത് പലയിടത്തായി യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Previous Post Next Post