സിദ്ധാര്‍ഥന്റെ മരണം: മുഖ്യപ്രതിയുമായി ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി; മര്‍ദനത്തിന് ഉപയോഗിച്ച ഗ്ലൂഗണ്‍ കണ്ടെടുത്തു


സിദ്ധാര്‍ഥന്റെ മരണം: മുഖ്യപ്രതിയുമായി ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി; മര്‍ദനത്തിന് ഉപയോഗിച്ച ഗ്ലൂഗണ്‍ കണ്ടെടുത്തു

കല്‍പ്പറ്റ | വയവനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണമായി ബന്ധപ്പെട്ട കേസില്‍ മുഖ്യപ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി സിന്‍ജോ ജോണ്‍സണുമായി ഹോസ്റ്റലിലെ 21ആം നമ്പര്‍ മുറിയിലും നടുമുറ്റത്തുമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്..കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലില്‍ എത്തിയത്. മര്‍ദനത്തിന് ഉപയോഗിച്ച ഗ്ലൂഗണ്‍ സിന്‍ജോയുടെ സാന്നിധ്യത്തില്‍ കണ്ടെത്തി.

പൂക്കോട് വെറ്ററിനറി മെന്‍സ് ഹോസ്റ്റലില്‍ നടന്ന ആള്‍ക്കൂട്ട വിചാരണക്ക് പിറകെ സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചതായാണു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.സിദ്ധാര്‍ഥനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാനെന്ന പേരിലാണ് എറണാകുളത്തുനിന്നും വിളിച്ചു വരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ പൊലീസ് കേസാകുമെന്നു ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മര്‍ദിച്ചത്. വയറുകളും കേബിളുകളും മര്‍ദനത്തിന് ഉപയോഗിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി.


Previous Post Next Post