മെട്രോ ലിങ്ക്‌സ് ക്ലബ്ബിലെ അംഗങ്ങളായ വീടുകളില്‍ പറവകള്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് ചട്ടികള്‍ സ്ഥാപിച്ചു
ഗുരുവായൂര്‍ മെട്രോ ലിങ്ക്‌സ് ക്ലബ്ബിലെ അംഗങ്ങളായ 400 വീടുകളില്‍ പറവകള്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് മണ്‍ചട്ടികള്‍ സ്ഥാപിച്ചു. ക്ലബ്ബ് അംഗം ഗിരിജ വല്ലഭന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ ബിബിത മോഹന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ്, സി .ഗീവര്‍, കെ.ബി. ഷൈജു, ചാര്‍ളി മാളിയമാവ്, ടി.ഡി. വാസുദേവന്‍, പോളി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.