എസ്കെഎസ്എസ്എഫ് ഇഫ്ത്താർ ടെൻ്റ് ഉദ്ഘടനം നടത്തി.

എസ്കെഎസ്എസ്എഫ്  ഇഫ്ത്താർ ടെൻ്റ്  ഉദ്ഘടനം നടത്തി.


കുന്നംകുളം:എസ്.കെ.എസ്.എസ്.എഫ് കുന്നംകുളം മേഖല കമ്മറ്റി സംഘടിപ്പിച്ച
വിഖായ ഇഫ്താർ ടെൻ്റ് ചൂണ്ടൽ സെൻ്ററിൽ മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗം ഇപി കമറുദ്ധീൻ കുന്നംകുളം മേഖല ജനറൽ സെക്രട്ടറി സുൽത്താൻ അഹമദിന് നോമ്പ് തുറ കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. റമളാൻ മുഴുവൻ ദിവസങ്ങളിലും വഴിയാത്രകാർക്ക് നോമ്പ് തുറ വിഭവങ്ങൾ വിതരണം ചെയ്യും. ഇംഇയ്യത്തുൽ മുഅല്ലിമീൻ തൃശ്ശൂർ ജില്ല പ്രസിഡൻ്റ് വി മെയ്തീൻകുട്ടി മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കേച്ചേരി റൈഞ്ച് സെക്രട്ടറി ശാഫി ഫൈസി , മേഖല ഇബാദ് ചെയർമാൻ അബാസ് അൻവരി, കരീം പഴുന്നാന, മേഖല കൗൺസിലർ ഹാഫിള് റഫീഖ് ഫൈസി, മേഖല വിഖായ ചെയർമാൻ അസീസ് പഴുന്നാന, വിഖായ കൺവീനർ സഫ്‌വാൻ പന്തല്ലൂർ,യഹ്‌യ ഇയ്യാൽ, മേഖല വൈസ് : പ്രസിഡൻ്റ് സജ്ജാദ് ഫൈസി മേഖല സഹചാരി കൺവീനർ അലിമോൻ ഫൈസി മേഖല ഐ.ട്ടി കോഡിനേറ്റർ ലബീബ് പഴുന്നാന  മറ്റു മേഖല നേതാക്കൾ വിഖായ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post