യു അബ്ദുല്‍ കരീം ഹജ്ജ് സെല്‍ സ്പെഷ്യല്‍ ഓഫീസര്‍

യു അബ്ദുല്‍ കരീം ഹജ്ജ് സെല്‍ സ്പെഷ്യല്‍ ഓഫീസര്‍
കൊണ്ടോട്ടി | സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളിലെയും (കോഴിക്കോട്, കൊച്ചി, കണ്ണൂര്‍) ഹജ്ജ് സെല്‍ സ്പെഷ്യല്‍ ഓഫീസറായി റിട്ട. മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുല്‍ കരീമിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.

ഹജ്ജ് ക്യാമ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുള്ളത്.

മുന്‍വര്‍ഷങ്ങളിലും അബ്ദുല്‍ കരീം തന്നെയായിരുന്നു സ്പെഷ്യല്‍ ഓഫീസര്‍. സര്‍വീസ് കാലത്ത് സെല്‍ ഓഫീസറായിരുന്നു. ഇദ്ദേഹം വിരമിച്ചതിനു ശേഷം സ്പെഷ്യല്‍ ഓഫീസറായാണ് നിയമനം.
Previous Post Next Post