ദേശീയ പാര ആംമ്പ്യൂട്ടി ഫുട്ബോൾ'മികച്ച പ്രകടനം നടത്തിയ ഫാസിലിനെ ജൻമനാട് ആദരിച്ചു
എടപ്പാൾ: ദേശീയ പാര ആംമ്പ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ഫുട്ബോൾ ടീമംഗം വട്ടംകുളം ഫാസിൽ കെ.വിക്ക് ജൻമനാടിൻ്റെ ആദരം.കേരളത്തിന് വേണ്ടി ഫൈനലിൽ അടക്കം ഒൻപത് ഗോളുകൾ നേടിയ ഫാസിലിനെയാണ് മികച്ച മിഡ്ഫീൽഡറായി തെരെഞ്ഞെടുത്തത്.സി പി ഐ എം ചോലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.കെ മുഹമ്മദിൻ്റെ മകനാണ് ഫാസിൽ.സി പി ഐ എം ചോലക്കുന്ന് ബ്രാഞ്ചും ഡി വൈ എഫ് ഐയും സംഘടിപ്പിച്ച പരിപാടിയിൽ കെ.ടി ജലീൽ എം.എൽ.എ ഫാസിലിനെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ, പി.കൃഷ്ണൻ, പാർട്ടി നേതാക്കളായ എം.മുസ്തഫ, എം.ബി ഫൈസൽ, കൃഷ്ണൻ,സിദ്ദീഖ്, ഫാസിൽ, പ്രസാദ് കെ.എസ് എന്നിവർ പങ്കെടുത്തു.