മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ചുള്ള വചന പ്രഘോഷണത്തിനു തുടക്കമായി .
കുന്നംകുളം:ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ 94-മത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന വചന പ്രഘോഷണത്തിനു തുടക്കമായി.പെരുന്നാൾ വചന പ്രഘോഷണത്തിന്റെ ഒന്നാം ദിവസമായ ഇന്നലെ 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയും , കബറിങ്കൽ ധൂപ പ്രാർത്ഥനയും തുടർന്ന് വചന പ്രഘോഷണവും നടന്നു . റവ.ഫാദർ ജിജോ വർഗീസ് പാക്കുന്നേൽ കുറ്റ വചന പ്രഘോഷണം നടത്തി . വികാരി റവ .ഫാദർ ബാബു ജോസഫ് ,സഹവികാരി റവ.ഫാദർ ജിബിൻ ചാക്കോ , റവ ഫാദർ രാജൻ മാണി കോർഎപ്പിസ്‌കോപ്പ , റവ ഫാദർ സിജി മാത്യു എന്നിവർ ശ്രുശൂഷകൾക്ക് നേതൃത്വം നൽകി.