ഇലക്ടറൽ ബോണ്ട്: കള്ളന്മാരെ കേന്ദ്രം സംരക്ഷിക്കുന്നു -വൃന്ദാ കാരാട്ട്
തൃശ്ശൂർ : ഇലക്ടറൽ ബോണ്ട് വിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. കള്ളന്മാർ ഉണ്ടെന്ന് സമ്മതിക്കുമ്പോഴും അവരെ സംരക്ഷിക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്. സുപ്രീംകോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പേരുകൾ പറയാൻ എന്തിനാണ് ഭയപ്പെടുന്നത്. 8000 കോടിയിലേറെ രൂപയാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. സ്വതന്ത്ര ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിയാണിതെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.
തൃശ്ശൂരിൽ ടി.ആർ. ചന്ദ്രദത്ത് അനുസ്മരണ സമ്മേളനത്തിൽ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രശ്നങ്ങളും വെല്ലുവിളികളും എന്നവിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.