ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എം എല്‍ എ രാജേന്ദ്ര ഭണ്ഡാരി ബി ജെ പി യില്‍ ചേര്‍ന്നു

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എം എല്‍ എ രാജേന്ദ്ര ഭണ്ഡാരി ബി ജെ പി യില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി | ഉത്തരാഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എ യുമായ രാജേന്ദ്ര ഭണ്ഡാരി പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. ബദ്രിനാഥില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ യാണ് രാജേന്ദ്ര ഭണ്ഡാരി.

ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുശ്കര്‍ സിംഗ് ധാമി, കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി ജെ പി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിടാനുള്ള കാരണം രാജേന്ദ്ര ഭണ്ഡാരി വ്യക്തമാക്കിയിട്ടില്ല.
Previous Post Next Post