കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സർക്കിൾ സംഘടിപിച്ച അഹ്‌ലൻ റമളാൻ സംഗമം സംഘടിപ്പിച്ചു

കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സർക്കിൾ സംഘടിപിച്ച അഹ്‌ലൻ റമളാൻ സംഗമം സംഘടിപ്പിച്ചു 

എടപ്പാൾ: ഭരണ ഘടനാ മൂല്യങ്ങൾ മുമ്പില്ലാത്ത വിധം ഭീഷണി നേരിടുന്ന വർത്തമാന സാഹചര്യത്തെ മത രാഷ്ട്രീയഭിന്നതകൾക്കതീതമായി രാജ്യ സ്നേഹികൾ ഒറ്റക്കെട്ടായി ചെറുക്കാൻ ഇനിയും വിമുഖരാവരുതെന്ന് കോലൊളമ്പിൽ കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സർക്കിൾ സംഘടിപിച്ച അഹ്‌ലൻ റമളാൻ സംഗമം അഭിപ്രായപ്പെട്ടു.ടി.പി.മുഹമ്മദലി മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു.കെ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവർത്തകൻ എം.വി അബ്ദുൽ ഖാദർ മഞ്ഞപ്പിത്ത ജാഗ്രതാ മുന്നറിയിപ്പും ദയ പാലിയേറ്റീവ് സെക്രട്ടറി സൈതുമുഹമ്മദ് പൂക്കരത്തറ സാന്ത്വന സന്ദേശ പ്രഭാഷണവും നടത്തി. മത ബിരുദത്തോടൊപ്പം നിയമ ബിരുദവും കരസ്ഥമാക്കി കേരള ഹൈകോടതിയിൽ നിന്നും എൻട്രോൾ ചെയ്ത അഡ്വ.സൈനുദ്ധീൻ നുസ്‌രി അന്നഈമിയെ ഉപഹാരം നൽകി ആദരിച്ചു.കണ്ടത്തുവളപ്പിൽ മുഹമ്മദലി.വാരിയത്ത് മുഹമ്മദലി, ഹംസ ബാഖവി, മുസ്തഫ ശുകപുരം, ഇ എ ലതീഫ് , ഹൈദർ അയിലക്കാട് മുത്തു പൂക്കരത്തറ സി വി സൂലൈമാൻ,ഫഖ്റുദ്ധീൻ കോലളമ്പ് പ്രസംഗിച്ചു സാന്ത്വനം സെന്റർ വാർഷികത്തിന് വി ഹനീഫ കോലൊളമ്പ് ചെയർമാനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
Previous Post Next Post