കെ. രാധാകൃഷ്ണൻ മൂന്നാംവട്ട പര്യടനവുമായി മണ്ഡലത്തിൽ

കെ. രാധാകൃഷ്ണൻ മൂന്നാംവട്ട പര്യടനവുമായി മണ്ഡലത്തിൽ
വടക്കാഞ്ചേരി : എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാധാകൃഷ്ണൻ വ്യാഴാഴ്ച വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം നടത്തി. പോപ്പ് പോൾ മേഴ്സി ഹോമിലായിരുന്നു പ്രഭാതഭക്ഷണം. തുടർന്ന് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തി. വടക്കാഞ്ചേരിയിലായിരുന്നു സമാപനം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ., എൽ.ഡിഎഫ്. നേതാക്കളായ പി.എൻ. സുരേന്ദ്രൻ, എ.എസ്. കുട്ടി, മേരി തോമസ്, കെ.കെ. ചന്ദ്രൻ എന്നിവരും സ്ഥാനാർഥിയോടൊപ്പമുണ്ടായിരുന്നു.
Previous Post Next Post