സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടം പരിശോധിക്കും; വികാരിയടക്കം അഞ്ചാംഗ സമിതിയെ നിയോഗിച്ചു

സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടം പരിശോധിക്കും; വികാരിയടക്കം അഞ്ചാംഗ സമിതിയെ നിയോഗിച്ചു

സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സമർപ്പിച്ച സ്വർണ കിരീടം പരിശോധിക്കും. കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കിരീടത്തിൽ ഭൂരിഭാഗവും ചെമ്പ് ആണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി.ഞായറാഴ്ച ചേർന്ന ഇടവക പ്രതിനിധി യോഗത്തിലാണ് സ്വർണത്തിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യമുയർന്നത്. പള്ളി വികാരിയടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയാണ് കിരീടം പരിശോധിക്കുക. കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിച്ച് ഇടവക പ്രതിനിധി യോഗത്തിൽ അറിയിക്കും.500 ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണ കിരീടമാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ചത്. സ്ഥലം കൗൺസിലറും ഇടവക സമിതി അംഗവുമായ ലീല വർഗീസ് അടക്കമുള്ളവരാണ് കിരീടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. കിരീടത്തിലെ സ്വർണത്തിന്റെ അളവ് സംബന്ധിച്ച് സോഷ്യൽ മീഡിയയിലടക്കം ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഭാവിയിൽ പള്ളി അധികൃതർ സംശയത്തിന്റെ നിഴലിലാവുമെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കിരീടം പരിശോധിക്കാൻ തീരുമാനിച്ചത്.
Previous Post Next Post