അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി

അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി
ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പുന്നയൂര്‍ക്കുളം പഞ്ചായത്ത് അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തി. തൃശ്ശൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ സഞ്ചരിക്കുന്ന നേത്ര പരിശോധന യൂണിറ്റിന്റെ സഹകരണത്തോടു കൂടിയാണ് സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് നടത്തിയത്. വ്യാഴാഴ്ച കാലത്ത് തൃപ്പറ്റ് ആയുഷ് കോംപ്ലക്‌സില്‍ നടത്തിയ ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചാവക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ഡോക്ടര്‍ ഹിമ ജോണ്‍ പരിശോധന ക്യാമ്പ് നയിച്ചു. നേത്ര പരിചരണം – നേത്രരോഗങ്ങള്‍ എന്നിവയെക്കുറിച്ച് സഞ്ചരിക്കുന്ന നേത്ര പരിശോധന വിഭാഗം ഒപ്‌ടോമെട്രിസ്റ്റ് അശ്വതി ക്ലാസ് നയിച്ചു.
Previous Post Next Post