കേരളത്തിലും ഇ ഡി; വി ഡി സതീശനും കെ സുരേന്ദ്രനും മറുപടിയുമായി മന്ത്രി റിയാസ്

കേരളത്തിലും ഇ ഡി; വി ഡി സതീശനും കെ സുരേന്ദ്രനും മറുപടിയുമായി മന്ത്രി റിയാസ്
തിരുവനന്തപുരം | ഇ ഡി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലാ യതോടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുങ്ങുമെന്നു മോഹിച്ചു നടക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രനും മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.

കേരളത്തില്‍ ഇഡി വന്നാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ വരാത്തത് കേരളത്തിലെ സി പി എമ്മും ബി ജെ പിയും തമ്മില്‍ ധാരണയായതിന്റെ ഭാഗമായാണെന്ന ആക്ഷേപമാണ് വി ഡി സതീശന്‍ ഉയര്‍ത്തുന്നത്. കേരള മുഖ്യമന്ത്രിയും കെജ്രിവാളിനെപ്പോലെ കുടുങ്ങുമെന്നായിരുന്നു കെ സുരേന്ദ്രന്റെ പരാമര്‍ശം.

ഇന്ത്യ മുന്നണിയുടെ ഭാഗമായ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായപ്പോള്‍ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് ഇരട്ടത്താപ്പാണെന്ന് മന്ത്രി പറയുന്നത്.
Previous Post Next Post