അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഇന്ത്യ മുന്നണി

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഇന്ത്യ മുന്നണി
ന്യൂഡല്‍ഹി | മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിനെ പിന്തുടര്‍ന്ന് ഇന്ത്യ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ആശങ്കപ്പെടുന്നതായി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് മരവിപ്പിച്ചിരിക്കുകയാണ്. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് എ എ പിയെന്നും കമ്മീഷനെ നേതാക്കള്‍ അറിയിച്ചു.
Previous Post Next Post