പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് എടപ്പാളിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
എടപ്പാൾ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ ഡി എഫ് തവനൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടപ്പാളിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.തിങ്കളാഴ്ച്ചവൈകിട്ട് എട്ട് മണിയോടെ ഹംസകച്ചേരിയിൽ നിന്നും ആരംഭിച്ച മാർച്ച് എസ് എഫ് ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം വി പി സാനു ഉദ്ഘാടനം ചെയ്തു.കെ എൻ ഉദയൻ അധ്യക്ഷം വഹിച്ചു. റാലിയുടെ സമാപനത്തോടനുബന്ധിച്ചു നടുവട്ടത്ത് വെച്ച് നടന്ന സമാപന സമ്മേളനം പൊന്നാനി എംഎൽഎ. പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.പ്രഭാകരൻ നടുവട്ടം അധ്യക്ഷം വഹിച്ചു. എൽ ഡി എഫ് പൊന്നാനി പാർലിമെൻ്റ് സ്ഥാനാർത്ഥി കെ എസ്റ്റ് ഹംസ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ: എം ബി ഫൈസൽ, ടി സത്യൻ, എം മുസ്തഫ, ടി ശിവദാസൻ, റഫീഖ് പെരിന്തല്ലൂർ, പി ഇബ്രാഹിം കുട്ടി, എൻ ആർ അനീഷ്, പി ജ്യോതിഭാസ് അഡ്വ.പി പി മോഹൻദാസ്, സി രാമകൃഷ്ണൻ -എന്നിവർ പ്രസംഗിച്ചു.