അഷ്റഫ് കൂട്ടായ്മ ഗുരുവായൂർ മണ്ഡലം കമ്മിറ്റി നിർധന കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു
ഒരുമനയൂർ: അഷ്റഫ് കൂട്ടായ്മ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് അഷറഫ് കഴുത്താക്കൽ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡണ്ട് കാരയിൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് സി.പി അഷ്റഫ്, പുന്ന അഷറഫ്, പി.എം അഷറഫ് എന്നിവർ സംസാരിച്ചു. ബൈദ അഷ്റഫ് സ്വാഗതവും വി.കെ. ബി അഷ്റഫ് നന്ദിയും പറഞ്ഞു.