കൊച്ചിൻ ദേവസ്വം ബോർഡ് മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരം കെ. പരമേശ്വരൻ മാസ്റ്റർക്ക് സമ്മാനിച്ചു
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഈ വർഷത്തെ മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായർ സ്മാരക പുരസ്കാരം ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഡോ.എം.കെ. സുദർശൻ കെ. പരമേശ്വരൻ മാസ്റ്റർക്ക് സമ്മാനിച്ചു. സ്വർണ്ണ പതക്കവും പ്രശംസാപത്രവും കീർത്തി ഫലകവും പൊന്നാടയും ഉൾപ്പെടുന്നതാണ് പുരസ്കാരം. ദേവസ്വം ബോർഡ് മെമ്പർ എം.ബി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് പൊന്നാട അണിയിച്ചു. ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത പ്രശംസാപത്രം സമർപ്പിച്ചു. ആറാട്ടുപുഴ പൂരം കോർഡിനേറ്റർ എം രാജേന്ദ്രൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. തിരുവഞ്ചികുളം ഗ്രൂപ്പ് അസി.കമ്മീഷണർ എം. മിനി, പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് രാജീവ് മേനോൻ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് സി.സുധാകരൻ, ദേവസംഗമ സമിതി പ്രസിഡണ്ട് കുമാരൻ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ എന്നിവർ സംസാരിച്ചു.