സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് അരലക്ഷം കടന്നു

സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് അരലക്ഷം കടന്നു

സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് അരലക്ഷം കടന്നു. പവന് 50,400 ആണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. മൂന്ന് ദിവസംകൊണ്ട് 1,400 രൂപയുടെ വർധനയാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന്130 രൂപ വർദ്ധിച്ച് 6,300 രൂപയായി. രൂപയുടെ വിനിമയീസ്റ്റ് നിരക്ക് 83.37 ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്. മുപ്പതിനായിരത്തോളം രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ 10 വർഷംകൊണ്ട് സ്വർണത്തിനുണ്ടായിരിക്കുന്നത്. 2015 ൽ അന്താരാഷ്ട്ര സ്വർണ്ണവില 1.300 ഡോളറിലും, പവൻ വില 21,200 രൂപയിലു൦ ആയിരുന്നു. ഇന്നത് 2234 ഡോളറിലും, ഒരു പവൻ സ്വർണ്ണവില 50,400 രൂപയിലും എത്തി നിൽക്കുന്നു. വിവാഹ വിപണിയിലെ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു പവൻ സ്വർണാഭരണം ആയി ഇന്ന് വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി ഹാൾമാർക്കിങ് ചാർജസ് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം. ഈ വർഷം ഫെഡറൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.
Previous Post Next Post