ജല അതോറിറ്റിയുടെ പൈപ്പിൻ്റെ വാൽവിലൂടെ പുറംന്തളുന്ന വെള്ളം പാടത്തേക്ക് ഒഴുകിയത് കോൾ കർഷകന് തിരിച്ചടിയായി
ജല അതോറിറ്റിയുടെ പൈപ്പിൻ്റെ വാൽവിലൂടെ പുറംന്തളുന്ന വെള്ളം പാടത്തേക്ക് ഒഴുകിയത് കോൾ കർഷകന് തിരിച്ചടിയായി. പെങ്ങാമുക്ക് ചെറുവള്ളി പുഴ നമ്പരപടവ് പുഞ്ചകൃഷി സംഘത്തിൽ പെട്ട നൗഫൽ എന്ന കർഷകൻ്റെ പാടത്താണ് വെള്ളക്കെട്ട് മൂലം കൊയ്ത്ത് മുടങ്ങിയത്. അതോറിറ്റിയുടെ കുന്നംകുളം ഡിവിഷൻ്റെ അനാസ്ഥ മൂലമാണ് പാടത്തേക്ക് വെള്ളം ഒഴുകിയതെന്ന് കർഷകർ ആരോപിച്ചു. നിരന്തമായി രേഖാമൂലവും ഫോണിൽ കൂടിയും അതികൃതരെ കൃത്യമായി അറിയിച്ചിട്ടും വെള്ളം ഒഴുകുന്നത് തടയാൻ നടപടിയെടുത്തിലെന്ന് കർഷകർ പരാതിപ്പെട്ടു. വെള്ളത്തിൽ ഇറങ്ങി കൊയ്യാവുന്ന കൊയ്ത്തുമെതി യന്ത്രം എത്തിച്ചാണ് നെല്ല് കൊയ്തെടുത്തത്. വൈക്കോൽ മുഴുവൻ വെള്ളത്തിൽ നശിച്ചു. കർഷകനുണ്ടായ നഷ്ടം നികത്താൻ നടപടി സ്വീകരണമെന്ന് നമ്പരപടവ് ഭാരവാഹികൾ പറഞ്ഞു.