വിമര്‍ശനം വിനയായി; വരുണ്‍ ഗാന്ധിക്ക് ബി ജെ പി സീറ്റ് നല്‍കിയേക്കില്ല, എസ് പിക്കൊപ്പം ചേരുമെന്ന് സൂചന

വിമര്‍ശനം വിനയായി; വരുണ്‍ ഗാന്ധിക്ക് ബി ജെ പി സീറ്റ് നല്‍കിയേക്കില്ല, എസ് പിക്കൊപ്പം ചേരുമെന്ന് സൂചന
ലക്‌നൗ | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വരുണ്‍ ഗാന്ധിക്ക് ബി ജെ പി സീറ്റ് നല്‍കിയേക്കില്ല. എന്നാല്‍, മനേക ഗാന്ധിയെ യു പിയിലെ സുല്‍ത്താന്‍പുര്‍ സീറ്റില്‍ നിലനിര്‍ത്താനാണ് പാര്‍ട്ടി നീക്കം.

ബി ജെ പിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളാണ് വരുണ്‍ ഗാന്ധിക്ക് തിരിച്ചടിയായത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ വരുണ്‍ സമാജ് വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്നേക്കുമെന്നാണ് സൂചന.

വരുണിനെ സഖ്യ സ്ഥാനാര്‍ഥിയായി അമേത്തിയില്‍ മത്സരിപ്പിക്കാന്‍ എസ് പി ആലോചിക്കുന്നുണ്ട്.
Previous Post Next Post