തൃശ്ശൂർ : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ തൃശ്ശൂർ ശാഖയുടെ നേതൃത്വത്തിൽ ബാങ്ക് ഓഡിറ്റ് എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി. ഇസാഫ് ബാങ്ക് ചെയർമാൻ പോൾ തോമസ് ഉദ്ഘാടനം ചെയ്തു.
കെ. മണി, രവീന്ദ്രൻ, ശ്രീപ്രിയാ കുമാർ എന്നിവർ ക്ലാസെടുത്തു. ബ്രാഞ്ച് ചെയർമാൻ അനൂപ് വി. ഫ്രാൻസിസ്, ദിവ്യാ ധർമരാജൻ എന്നിവർ പ്രസംഗിച്ചു.