സത്യഭാമക്കും യൂട്യൂബ് ചാനലിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍
തിരുവനന്തപുരം | അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍. സത്യഭാമക്ക് പുറമെ യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. പരാതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകള്‍ക്ക് കടന്നു വരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.