പാവറട്ടി സംസ്കൃത കോളേജിൽ കഥകളി ശില്പശാല
പാവറട്ടി : കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ പി.ടി. കുരിയാക്കോസ് സ്മൃതിഭവനിൽ കഥകളി ദേശീയ ശില്പശാല നടന്നു.
കഥകളിരംഗത്ത് പുതിയ തലമുറയിൽനിന്ന് ആസ്വാദകരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. സമാപനദിനത്തിൽ ഉണ്ണായി വാര്യരുടെ നളചരിതം ഒന്നാംദിവസം രംഗാവിഷ്‌കാരം അരങ്ങേറി.
കലാമണ്ഡലം ശിബി ചക്രവർത്തിയും സംഘവുമാണ് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കഥകളി അവതരിപ്പിച്ചത്. സദനം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കഥകളിരംഗത്തെ പ്രമുഖരായ വി. കലാധരൻ, രാജാനന്ദൻ, ഈശ്ശപ്പിള്ളി രാജീവ്, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, നെടുമ്പുള്ളി റാം മോഹനൻ, മീരാ റാംമോഹനൻ, കലാമണ്ഡലം റാം മോഹനൻ, കെ.സി. നാരായണൻ, പ്രൊഫ. വി.ആർ. മുരളീധരൻ, കലാമണ്ഡലം ആദിത്യൻ, ചുട്ടി ആശാനായ കലാമണ്ഡലം റാംമോഹനൻ, പി.കെ. മാധവൻ തുടങ്ങിയവർ പങ്കെടുത്തു. 18-ന് കൂടിയാട്ടം ദേശീയ ശില്പശാല തുടങ്ങും.