കഞ്ചാവും മയക്കുമരുന്നുമായി ഓങ്ങല്ലൂർ സ്വദേശി പിടിയിൽ
പാലക്കാട്:എക്സൈസിന്റെയും പോലീസിന്റെയും സംയുക്ത റെയ്‌ഡിൽ 5.15 കിലോഗ്രാം കഞ്ചാവും 38.856 ഗ്രാം മെത്താംഫിറ്റമിനും പിടികൂടി.സംഭവത്തിൽ ഓങ്ങല്ലൂർ സ്വദേശിയായ യുവാവ് പിടിയിലായി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സസ്മെന്റ് സ്ക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.ഓങ്ങല്ലൂർ പരുത്തി സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്.പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരെ നേരിടാൻ ഇയാൾ താമസ സ്ഥലത്ത് വിദേശയിനം നായകളെയും വളർത്തിയിരുന്നു.കുളപ്പുള്ളി,പരുത്തിപ്ര,വാടാനാംകുറുശ്ശി ഭാഗങ്ങളിൽ യുവജനങ്ങൾക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പ്രതി ബാബുരാജെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും ഉദ്ധ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സസ്മെന്റ് സ്ക്വാഡ് തലവൻ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി അനികുമാറിൻ്റെ ഇൻപുട്ട് പ്രകാരമാണ് സംയുക്ത സംഘം മിന്നൽ പരിശോധന നടത്തിയത്. പാലക്കാട് ഡെപ്യുട്ടി എക്സൈസ് കമ്മീഷ്ണർ വി.റോബർട്ട് ന്റെ നിർദ്ദേശാനുസരണം ഒറ്റപ്പാലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എകെ വിജേഷിൻ്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘവും, ഷൊർണ്ണൂർ പോലീസ് സിഐ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റെയ്‌ഡിൽ പങ്കെടുത്തു.