മലയാളി കുടുംബങ്ങള്‍ക്ക് ഖത്തര്‍ പൗരന്റെ റംസാന്‍ കിറ്റുകള്‍
മലയാളി കുടുംബങ്ങള്‍ക്ക് ഖത്തര്‍ പൗരന്റെ റംസാന്‍ കിറ്റുകള്‍. എരുമപ്പെട്ടി മഹല്ലിലും പരിസരത്തുമുള്ള നിര്‍ധന കുടുംബങ്ങള്‍ക്കാണ് ഖത്തര്‍ പൗരനായ നാസര്‍ അല്‍ക്കഹബി കുടുംബത്തിന്റെ വകയായി അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകള്‍ നല്‍കിയത്. എരുമപ്പെട്ടി മഹല്ല് ഖത്തര്‍ കൂട്ടായ്മ പ്രസിഡന്റ് ഷെരീഫ് പാമ്പ്രയുടെ ശ്രമഫലമായാണ് നിരവധി വീടുകളിള്‍ റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തത്. ഷെരീഫില്‍ നിന്നും മഹല്ല് പ്രസിഡന്റ് മുത്തലിബ് ഹാജി കിറ്റുകള്‍ ഏറ്റുവാങ്ങി. സെക്രട്ടറി പി.എം.യൂസഫ്, അഷറഫ് പാമ്പ്ര, സൈതലവി ഉസ്താദ്, മുഹമ്മദ് ബാഖവി, ഫൈസല്‍ പാമ്പ്ര, സിനാന്‍ പാമ്പ്ര എന്നിവര്‍ പങ്കെടുത്തു.