ചങ്ങരംകുളം വളയംകുളത്ത് ഇന്നോവയും മാരുതി കാറും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്കേറ്റു

ചങ്ങരംകുളം വളയംകുളത്ത് ഇന്നോവയും മാരുതി കാറും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്കേറ്റു

ചങ്ങരംകുളം:സംസ്‌ഥാന പാതയില്‍ വളയംകുളത്ത് ഇന്നോവയും മാരുതി കാറും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്കേറ്റു.മാങ്കുളം മസ്ജിദിന് മുന്‍വശത്ത് ഞായറാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അപകടം.പള്ളിയില്‍ നിന്ന് വീടുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യാനായി പോയിരുന്ന യുവാക്കള്‍ സഞ്ചരിച്ച മാരുതി കാറിന് പുറകില്‍ മലയാറ്റൂര്‍ പോയി തിരിച്ച് വന്നിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ കാര്‍ ഇടിച്ചാണ് അപകടം.മാരുതി കാറിലെ യാത്ര ചെയ്ത വളയംകുളം സ്വദേശികളായ ഫാസില്‍ (20)അക്ബര്‍ ഷാ(35)കുഞ്ഞഹമ്മദ് (70)എന്നിവര്‍ക്കും ഇന്നോവയില്‍ യാത്ര ചെയ്ത നിലമ്പൂര്‍ സ്വദേശികളായ ഓമന(50)സിനു(19)ആന്റണി(52)ഇവാന്‍(4)എന്നിവര്‍ക്കും ആണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ മാരുതി കാറിന്റെ പുറക് വശവും ഇന്നോവ കാറിന്റെ മുന്‍വശവും പൂര്‍ണ്ണമായും തകര്‍ന്നു
Previous Post Next Post