വൈലത്തൂര്‍ വി.കുരിയാക്കോസ് സഹദായുടെ കത്തോലിക്ക പള്ളിയിൽ സംയുക്ത തിരുന്നാളിന് കൊടിയേറി.തിരുന്നാൾ ഏപ്രിൽ 7,8,9,10 തിയ്യതികളിൽ

വൈലത്തൂര്‍ വി.കുരിയാക്കോസ് സഹദായുടെ കത്തോലിക്ക പള്ളിയിൽ സംയുക്ത തിരുന്നാളിന് കൊടിയേറി.തിരുന്നാൾ ഏപ്രിൽ 7,8,9,10 തിയ്യതികളിൽ
വടക്കേക്കാട്:വൈലത്തൂര്‍ വി.കുരിയാക്കോസ് സഹദായുടെ കത്തോലിക്കപള്ളിയിൽ
സംയുക്ത തിരുന്നാളിന് കൊടിയേറി.വികാരി ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ കൊടിയേറ്റകര്‍മ്മം നടത്തി.
ഏപ്രില്‍ 7,8,9,10 തിയ്യതികളിലാണ് തിരുന്നാൾ ആഘോഷം. തിരുനാളിനോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ തിരുക്കര്‍മ്മങ്ങള്‍,പ്രദക്ഷിണം,
ദീപാലങ്കാരം,വള,അമ്പ് എഴുന്നള്ളിപ്പുകള്‍,പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.ചടങ്ങുകൾക്ക് അസി.തൃശൂര്‍ ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ഡോളോഴ്സ് വികാരി ഫാ.ഫെബിൻചിറയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും ഫാ. ഫെബിന്‍ കുത്തുര്‍ സഹകാര്‍മ്മികനാകും.
ചെമ്മണൂര്‍ സെന്റ്‌റ് സെബാസ്റ്റിയന്‍ ചര്‍ച്ച് ഫാ.റോയ് വടക്കന്‍ തിരുന്നാള്‍ സന്ദേശം നല്‍കും.ഫാ.അനില്‍ തലക്കോട്ടൂര്‍ സി എം ഐ പാലക്കാട് തിരുന്നാള്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കും.തിരുനാളിനോടനുബന്ധിച്ച് പള്ളി നിര്‍മ്മിച്ചു നല്‍കുന്ന രണ്ട് സ്‌നേഹഭവനങ്ങളുടെ താക്കോല്‍ ദാനം തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍
മാര്‍ ടോണി നീലങ്കാവില്‍
നിര്‍വ്വഹിക്കും.ഫാ.ബിജു ഇടയാളികുടിയില്‍, ഫാ.ജോജു ചക്കുമൂട്ടില്‍ ടി ഒ ആർ,ഫാ. ഷിജോ മാപ്രാണത്തുകാരൻ
ഫാ. വര്‍ഗീസ് പാലത്തിങ്കല്‍ ,
ഫാ. ജോജു പനക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലായി നടക്കുന്ന കര്‍മ്മങ്ങളില്‍ പങ്കെടുക്കും.തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ വി.ബാബുജോസ്, കൈക്കാരന്‍മാരായ ജോസ് വടക്കന്‍,ജോര്‍ജ് ചുങ്കത്ത്, ഡെന്നി തലക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.വര്‍ണ്ണമഴ, സംഗീതവിരുന്ന്,നാടകം എന്നിവയും ഉണ്ടാകും
Previous Post Next Post