പോർക്കുളം തിരുത്തിക്കാട് ബി എം എൽ പി സ്കൂളിൻ്റെ 69 -ാം വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും സംയുക്തമായി ആഘോഷിച്ചു


പോർക്കുളം തിരുത്തിക്കാട് ബി എം എൽ പി സ്കൂളിൻ്റെ 69 -ാം വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും സംയുക്തമായി ആഘോഷിച്ചു

പോർക്കുളം തിരുത്തിക്കാട് ബി എം എൽ പി സ്കൂളിൻ്റെ 69 -ാം വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും സംയുക്തമായി ആഘോഷിച്ചു. പൊതുസമ്മേളനം കുന്നംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി ചെർമാൻ പി കെ ഷബീർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ കണിശ്ശേരി അച്യുതാനന്ദൻ അധ്യക്ഷത വഹിച്ചു. എ ഇ ഒ മൊയ്തീൻ എ, വാർഡ് മെമ്പർ നിഖിൽ കെ സി, കുന്നംകുളം ബി പി സി ഡോ. ലിജു പി പി, ഒ എസ് എ പ്രതിനിധി എം എ വേലായുധൻ മാസ്റ്റർ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ കെ പി പ്രേമൻ, സ്റ്റാഫ് പ്രതിനിധി അനിതഭായ് ടി എ, എം പി ടി എ പ്രസിഡൻ്റ് ലിജി ഷാജു എന്നിവർ ആംശസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ എൽ എസ് എസ് വിജയിയെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. മികച്ച വിജയികളെ ആദരിക്കൽ, കുട്ടികളുടെ കരാട്ടെ പ്രദർശനം, വിവിധ കലാപരിപാടികളും സമ്മാനദാനവും ഉണ്ടായി. ഹെഡ്മിസ്ട്രസ്സ് ജയമോൾ ടി ജി സ്വാഗതവും പി ടി എ പ്രസിഡൻ്റ് ഹാഷിം നന്ദി പറഞ്ഞു.






Previous Post Next Post