മണ്ണുത്തിയിൽ 56കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ

മണ്ണുത്തിയിൽ 56കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ

മണ്ണുത്തി പറവട്ടാനിയിൽ മദ്യപാനത്തിനിടയിൽ 56കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ. പറവട്ടാനി ആലുക്കങ്ങാടി ചിറയത്ത് വീട്ടിൽ ഓന്ത് ജോമോൻ എന്നുവിളിക്കുന്ന ജോമോനെ (41) ആണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഒല്ലൂക്കര പറവട്ടാനി നസ്രത്തങ്ങാടി വെളിയത്ത് വിട്ടിൽ ഡിന്റി എന്നുവിളിക്കുന്ന ഡേവിസിനെ (56) ആണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി പത്തോടെ മദ്യപിക്കുന്നതിനിടെ ഡേവിസ് മുൻപ് വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. ഡേവിസിനെ തലക്ക് പട്ടികവടികൊണ്ടും കല്ലുകൊണ്ടും ക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ചു. ജൂബിലി മെഡിക്കൽകോളേജിൽ എത്തിച്ചിവെങ്കിലും മരിച്ചു. സ്ഥലത്ത് നിന്ന് തന്നെ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇൻസ്പെക്ട‍ർ എം.സുജിത്ത്, അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർമാരായ യു.ദുർഗ്ഗാലക്ഷ്മി, കെ. കെ ജയലക്ഷമി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Previous Post Next Post