ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാലു ദിവസം വീട്ടില്‍ സൂക്ഷിച്ചു: 55കാരന്‍ അറസ്റ്റില്‍


ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാലു ദിവസം വീട്ടില്‍ സൂക്ഷിച്ചു: 55കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി | ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാലു ദിവസം വീട്ടില്‍ സൂക്ഷിച്ച 55കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ ഗാസിയാബാദ് സ്വദേശി ഭരത് സിങ്ങാണ് പോലീസിന്റെ പിടിയിലായത്. ഗാസിയാബാദിലെ ഹൗസിങ് കോളനിയില്‍ വാടക ഫ്‌ലാറ്റിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഫ്‌ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഭരത് സിങ്ങ് പോലീസിനെ വിളിക്കാന്‍ അയല്‍ക്കാരോട് ആവശ്യപ്പെടുകയായിരുന്നു.


സ്ഥലത്തെത്തിയ പോലീസ് ഭരത് സിങ്ങിന്റെ ഭാര്യ സുനിതയുടെ (51) മൃതദേഹം ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തി. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വഴക്ക് മൂര്‍ച്ഛിച്ചതോടെ താന്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഭരത് സിങ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.സുനിതയുടെ വീട്ടുകാരെ വിവരമറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.


ഭരത് സിങ് വീടിനു മുമ്പില്‍ നിന്നും താന്‍ ഭാര്യയെ കൊന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നെന്ന് ഒരു അയല്‍വാസി പോലീസിനോട് പറഞ്ഞു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു .കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പോലീസ് അറിയിച്ചു.


Previous Post Next Post