ഷാനവാസ്‌ നരണിപ്പുഴയുടെ ഓർമ്മക്കായി 50 ലക്ഷം രൂപ ചിലവില്‍ സ്മൃതിമണ്ഡപമൊരുങ്ങുന്നു

ഷാനവാസ്‌ നരണിപ്പുഴയുടെ ഓർമ്മക്കായി 50 ലക്ഷം രൂപ ചിലവില്‍ സ്മൃതിമണ്ഡപമൊരുങ്ങുന്നു
ചങ്ങരംകുളം :ലോകോത്തര നിലവാരം പുലർത്തിയ 'സൂഫിയും സുജാതയും'എന്ന ഒറ്റ സിനിമ കൊണ്ട് ശ്രദ്ധേയനായ  സിനിമ സംവിധായകൻ അന്തരിച്ച ഷാനവാസ് നരണിപ്പുഴക്ക് അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്മൃ‌തി മണ്ഡപം ഒരുങ്ങുന്നു.നരണിപ്പുഴ ഷാനവാസ് സ്‌മൃതി പാർക്ക് എന്ന് നാമക രണം ചെയ്തിരിക്കുന്ന ഈ സ്‌മരണിക പൊന്നാനി മുൻ എം.എൽ.എയും സ്‌പീക്കറുമായിരുന്ന പി. ശ്രീരാമകൃഷ്ണന്റെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്.സാങ്കേതിക കരങ്ങളാൽ പ്രവൃത്തിക്ക് തടസ്സങ്ങൾ നേരിട്ടെങ്കിലും പിന്നീട് വന്ന പൊന്നാനി എം എൽ എ  പി നന്ദകുമാർ നടത്തിയ ഇടപെടലിന്റെ ഫലമായി പദ്ധതി യാഥാർത്ഥ്യമാകുകയായിരുന്നു.പാർക്കിൻ്റെ നിർമ്മാണോദ്ഘാടനം  പൊന്നാനി എം എൽ എ . പി. നന്ദ കുമാർ ഉത്ഘാടനം ചെയ്തു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിസിരിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു.
 ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഇ സിന്ധു, ജില്ലാ പഞ്ചയത്ത് മെമ്പർ ആരിഫ നാസർ,ആശാലത,പ്രിൻഷസുനിൽ,രാഖിരമേശ്‌,ഉഷ സുരേഷ്,എം അജയ് ഘോഷ്,നാഹിർ അലുങ്ങൽ,മുഹമ്മദലി നരണിപ്പുഴ,സി സുമേഷ്,കെ നാരായണൻ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിമി എം കെ,പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശംസുദ്ധീൻ എം
എന്നിവർ സംബന്ധിച്ചു.
Previous Post Next Post