ആലപ്പുഴയില്‍ കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു
ആലപ്പുഴ | പുറക്കാട് കടല്‍ 50 മീറ്ററോളം ഉള്‍ വലിഞ്ഞു. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഈ ഭാഗത്ത് നേരത്തെയും ഉള്‍വലിയല്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ ആറര മുതലാണ് കടലില്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയുന്നില്ല. തീരത്ത് ചളി അടിഞ്ഞതാണ് തിരിച്ചു വരവ് പ്രയാസമാക്കുന്നത്.