കേരളം 4866 കോടി കൂടി കടമെടുക്കുന്നു; കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്ച
കേരളത്തിന് 4866 കോടി രൂപകൂടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. കടപ്പത്രങ്ങളുടെ ലേലം ചൊവാഴ്ച നടക്കും. ഈ മാസം 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനൽകാൻ ധവകുപ്പ് നിർദേശം നൽകി. സുപ്രിംകോടതി നിർദേശിച്ചപ്രകാരം അനുവദിച്ച 13,068 കോടിയിൽ ഇനി എടുക്കാൻ ശേഷിച്ച തുകയാണിത്. സാമ്പത്തികപ്രതിസന്ധി അയഞ്ഞതോടെ കൂടുതൽ ചെലവുകൾക്ക് ധനവകുപ്പ് അനുമതി നൽകി.
പണമില്ലാത്തതിനാൽ ട്രഷറി ക്യൂവിലേക്ക് മാറ്റിയ മാർച്ച് 19 വരെയുള്ള എല്ലാ ബില്ലുകളും മാറിനൽകാൻ ധനവകുപ്പ് ഉത്തരവിട്ടു. തദ്ദേശസ്ഥാപനങ്ങൾക്കുള്ള മൂന്നാം ഗഡുവായ 1850 കോടിയും അനുവദിച്ചു.വൈദ്യുതിമേഖലയുടെ നഷ്ടം കുറയ്ക്കാൻ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ കണക്കിലെടുത്ത് ജി.ഡി.പി.യുടെ അരശതമാനം അധിക വായ്പയെടുക്കാൻ കേന്ദ്രം അനുവദിക്കുന്നുണ്ട്.