രണ്ടുലക്ഷം രൂപ വിലവരുന്ന 400 കിലോ കുരുമുളക് കവർന്ന യുവാക്കള്‍ പിടിയില്‍

രണ്ടുലക്ഷം രൂപ വിലവരുന്ന 400 കിലോ കുരുമുളക് കവർന്ന യുവാക്കള്‍ പിടിയില്‍
അമ്പലവയല്‍ | വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന 400 കിലോ ഉണക്ക കുരുമുളക് കവര്‍ന്ന യുവാക്കള്‍ പിടിയില്‍.ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍ (22), പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എആര്‍ നവീന്‍രാജ് (20), ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എംഎ അമല്‍(19) എന്നിവരാണ് പിടിയിലായത്.

മഞ്ഞപ്പാറ അമ്പലവയല്‍ സ്വദേശിയുടെ വീട്ടില്‍ കയറി മാര്‍ച്ച് 15നാണ് പ്രതികള്‍ മോഷണം നടത്തിയത്. തുടര്‍ന്ന് ഒളില്‍ പോയ പ്രതികളെ എസ്‌ഐ കെഎ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Previous Post Next Post