ബീഹാറിൽ ഇന്ത്യ സഖ്യം സീറ്റ് ധാരണയായി; ആർ ജെ ഡി 26 സീറ്റുകളിൽ, കോൺഗ്രസ് ഒൻപതിടത്ത്

ബീഹാറിൽ ഇന്ത്യ സഖ്യം സീറ്റ് ധാരണയായി; ആർ ജെ ഡി 26 സീറ്റുകളിൽ, കോൺഗ്രസ് ഒൻപതിടത്ത്
പട്ന | ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബീഹാറിൽ ആർ ജെ ഡി – കോൺഗ്രസ് – ഇടത് സീറ്റ് ധാരണയായി. ആർജെഡി 26 സീറ്റുകളിലും കോൺഗ്രസ് 9 സീറ്റുകളിലും ഇടതുപക്ഷം 5 സീറ്റുകളിലും മത്സരിക്കും. അഞ്ച് ഇടത് സീറ്റുകളിൽ മൂന്നിടത്ത് സിപിഐഎംഎല്ലും ബെഗുസാരായിയിൽ സിപിഐയും ഖഗാരിയയിൽ സിപിഎമ്മുമാണ് ജനവിധി തേടുക. പട്‌നയിലെ ആർജെഡി ഓഫീസിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ആർജെഡി-കോൺഗ്രസ് നേതാക്കൾ തമ്മിൽ മൂന്ന് ദിവസം നീണ്ട ചർച്ചകൾക്ക് ശേഷമാണ് സീറ്റ് വിഭജന ഫോർമുല ഉരുത്തിരിഞ്ഞത്.

പൂർണ്ണിയ സീറ്റുമായി ബന്ധപ്പെട്ടായിരന്നു ആർ ജെ ഡിയും കോൺഗ്രസും തമ്മിൽ തർക്കം ഉണ്ടായിരുന്നത്. ഈ സീറ്റ് ആർ ജെ ഡിക്ക് നൽകി. ജെഡിയുവിൽ നിന്ന് ആർജെഡിയിലെത്തിയ ബീമാഭാരതി ഇവിടെ ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയാകും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലാലുവിൻ്റെ പാർട്ടിയായ ആർജെഡി 19 സീറ്റിലും കോൺഗ്രസ് 9 സീറ്റിലുമാണ് മത്സരിച്ചത്. ഇടതുപക്ഷം പിരിഞ്ഞ് 6 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു.
Previous Post Next Post