ഐ എസ് എം ജില്ലാ റമദാൻ സംഗമം 24 ന്ന് എടപ്പാളിൽ നടക്കും

ഐ എസ് എം ജില്ലാ റമദാൻ സംഗമം 24 ന്ന് എടപ്പാളിൽ നടക്കും
എടപ്പാൾ:"റമദാൻ നന്മയുടെ വീണ്ടെടുപ്പിന്" എന്ന പ്രമേയത്തിൽ ഐ.എസ്.എം. മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാൻ സംഗമം 2024 മാർച്ച് 24 ഞായറാഴ്‌ച എടപ്പാൾ അയിലക്കാട് ഖദീജ കാസിൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വ്രതത്തിലൂടെ നേടിയെടുക്കേണ്ട വൈയക്തികവും സാമൂഹികവുമായ പാഠങ്ങളെക്കുറിച്ച് ബോധവത്കരിക്കാനാണ് റമദാൻ സംഗമം സംഘടിപ്പിക്കുന്നത്.സംഗമം കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും കെ. എൻ. എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി കെ. എൻ.എം മലപ്പുറം വെസ്സ് ജില്ല പ്രസിഡൻ്റ് ഡോ. പി.പി. മുഹമ്മദ്, കെ. എൻ. എം മലപ്പുറം ജില്ല സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ, ട്രഷറർ എൻ.വി. ഹാഷിം ഹാജി,സ്വാഗത സംഘം ചെയർമാൻ വി. മുഹമ്മദുണ്ണി ഹാജി,ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ,എൻ കെ സിദ്ധീഖ് അൻസാരി, അബ്ദുൽ മജീദ് സുഹ്‌രി ഐ. എസ്.എം മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ഫൈസൽ ബാബു സലഫി, സെക്രട്ടറി പി. അബ്ദു ലത്തീഫ് തിരൂർ തുടങ്ങിയവർ സംബന്ധിക്കും.ജൗഹർ അയനിക്കോട് ,അഹ്‌മദ് അനസ് മൗലവി ,മുഹമ്മദലി മിഷ്കാത്തി ,നസീറുദ്ധീൻ റഹ്‌മാനി ബാദുഷ ബാക്വവി ഉസ്‌മാൻ മിഷ്‌കാത്തി സഅദുദ്ധീൻ സ്വലാഹി,ഹാഫിസ് റഹ്‌മാൻ പുത്തൂർ ,ഷാഹിദ് മുസ്‌ലിം ഫാറൂഖി തുടങ്ങിയ പണ്ഡിതൻമാർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.സമൂഹ നോമ്പ് തുറയോടു കൂടി സംഗമം
സമാപിക്കും.
Previous Post Next Post