പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്ററിനോടനുബന്ധിച്ചുള്ള ഓശന മുതൽ ഉയിർപ്പ് വരെയുള്ള ശുശ്രൂഷകൾ മാർച്ച് 24 മുതൽ 31 വരെ ദിവസങ്ങളിൽ നടക്കും

പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്ററിനോടനുബന്ധിച്ചുള്ള ഓശന മുതൽ ഉയിർപ്പ് വരെയുള്ള ശുശ്രൂഷകൾ മാർച്ച് 24 മുതൽ 31 വരെ ദിവസങ്ങളിൽ നടക്കും

പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്ററിനോടനുബന്ധിച്ചുള്ള ഓശന മുതൽ ഉയിർപ്പ് വരെയുള്ള ശുശ്രൂഷകൾ മാർച്ച് 24 മുതൽ 31 വരെ ദിവസങ്ങളിൽ നടക്കും. 24 ന് ഓശന ഞായറാഴ്ച 6.30 ന് പ്രഭാതനമസ്കാരം, വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, കുരുത്തോല വാഴ്വ്വ്, സ്നേഹ വിരുന്ന് എന്നിവ ഉണ്ടാകും. 6 ന് സന്ധ്യാനമസ്കാരം ഉണ്ടാകും. 25 ന് വചനിപ്പ് പെരുന്നാൾ ദിനത്തിൽ 6 ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാനയും ഉണ്ടാകും. 6 ന് സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കും. 26 ന് ഹാശാ ചൊവ്വാഴ്ച പുലർച്ചെ 5 ന് രാത്രി നമസ്കാരം, 8.30 ന് പ്രഭാതനമസ്കാരം, 12 ന് മൂന്നാം മണി നമസ്കാരം, ഉച്ച നമസ്കാരവും, 3 ന് ഒമ്പതാം മണി നമസ്കാരവും, 6 ന് സന്ധ്യാ നമസ്കാരം എന്നിവ ഉണ്ടായിരിക്കും. 27 ന് ഹാശാ ബുധനാഴ്ച പുലർച്ചെ 5 ന് രാത്രി നമസ്കാരം, 8.30 ന് പ്രഭാതനമസ്കാരം, 12 ന് മൂന്നാം മണി നമസ്കാരവും ഉച്ച നമസ്കാരവും, വിശുദ്ധ കുമ്പസാരവും, 3 ന് ഒമ്പതാം മണി നമസ്കാരം, വിശുദ്ധ കുമ്പസാരവും, 6 ന് സന്ധ്യാനമസ്കാരം, വിശുദ്ധ കുമ്പസാരവും ഉണ്ടായിരിക്കും. 
28 ന് പെസഹ വ്യാഴാഴ്ച പുലർച്ചെ 2 ന് രാത്രി നമസ്കാരം, പ്രഭാതനമസ്കാരം, മൂന്നാം മണി നമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും ഉണ്ടാകും. 3 ന് ഒമ്പതാം മണി നമസ്കാരം, പെസഹ ഊട്ട്, 6 ന് സന്ധ്യാനമസ്കാരം എന്നിവ ഉണ്ടാകും. 29 ന് ദുഃഖവെള്ളിയാഴ്ച പുലർച്ചെ 5 ന് രാത്രി നമസ്കാരം, 8 ന് യാമ പ്രാർത്ഥനകൾ ആരംഭിക്കുന്നു, പ്രദക്ഷിണം, ബ്ലീബ വന്ദനവ്, കബറടക്കം, 6 ന് സന്ധ്യാനമസ്കാരം എന്നിവ ഉണ്ടാകും. 30 ന് അറിയിപ്പിൻ്റെ ശനിയാഴ്ച പുലർച്ചെ 5 ന് രാത്രി നമസ്കാരം, പ്രഭാത നമസ്കാരം, 10.30 ന് മൂന്നാം മണി, ആറാം മണി, ഒമ്പതാം മണി നമസ്കാരങ്ങൾ, തുടർന്ന് വിശുദ്ധ കുർബ്ബാന എന്നിവ ഉണ്ടാകും. 6 ന് സന്ധ്യാനമസ്കാരം ഉണ്ടായിരിക്കും. 31 ന് ഈസ്റ്റർ ദിവസം പുലർച്ചെ 2 ന് രാത്രി നമസ്കാരം, ഉയിർപ്പ്, പ്രഭാതനമസ്കാരം, പ്രദക്ഷിണവും തുടർന്ന് വിശുദ്ധ കുർബ്ബാനയും ഉണ്ടാകും. ശുശ്രൂഷകൾക്ക് വികാരി ഫാ. ജോൺ ഐസക്ക്, സഹവികാരി ഫാ. ആൻ്റണി പൗലോസ്, കൈക്കാരൻ സന്തോഷ് സി ജെ, സെക്രട്ടറി സലീൻ സി സൈമൺ എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും.

Previous Post Next Post