മന്ദലാംകുന്ന് എൻ എച്ച് അടിപ്പാത – 23 ന് സർവ്വകക്ഷി കൂട്ടായ്മ ദേശീയപാത ഉപരോധിക്കും

മന്ദലാംകുന്ന് എൻ എച്ച് അടിപ്പാത – 23 ന് സർവ്വകക്ഷി കൂട്ടായ്മ ദേശീയപാത ഉപരോധിക്കും

 മന്ദലാംകുന്ന്: ദേശീയപാതയിൽ മന്ദലാംകുന്ന് സെന്ററിൽ അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 23 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് മന്ദലാംകുന്ന് സെന്ററിൽ സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കും. നന്മ സെന്ററിൽ ചേർന്ന സർവ്വകക്ഷി കൂട്ടായ്മ യോഗം ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സർവ്വകക്ഷി കൂട്ടായ്മ ചെയർമാൻ പി.കെ ഹസ്സൻ അധ്യക്ഷത വഹിച്ചു.

പ്രദേശത്തെ ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സംഘടനകളും ചേർന്നാണ് കൂട്ടായ്മ രൂപീകരിച്ചത്. ബദൽ യാത്രാ സംവിധാനം ഒരുക്കാതെ കൊച്ചന്നൂർ മന്ദലാംകുന്ന് ബീച്ച് പി.ഡബ്ല്യു.ഡി റോഡ് അടച്ചുപൂട്ടാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്ന് യോഗം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.

വി സലാം, എം.സി ബഷീർ, ആലത്തയിൽ മൂസ, എം.കെ അബൂബക്കർ, എം കമാൽ, പി.എം ബാദുഷ, യൂസഫ് തണ്ണിത്തുറക്കൽ, അൻഫർ, ആർ.എസ് ഷക്കീർ, നജീബ് കുന്നിക്കൽ എന്നിവർ സംസാരിച്ചു. കൺവീനർ പി. എ നസീർ സ്വാഗതവും ജോ. കൺവീനർ യഹിയ മന്ദലാംകുന്ന് നന്ദിയും പറഞ്ഞു.
Previous Post Next Post